കണ്ണൂർ: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളുമെല്ലാം കടലാസിലല്ലെന്ന് അധികാരികളും വിദഗ്ധരും നിരന്തരം പറയുേമ്പാഴും പൊതുവിടങ്ങളിൽ കൂട്ടം കൂടുന്നതും മാനദണ്ഡങ്ങൾ ലംഘിക്കുന്നതും തുടരുന്നു. കണ്ണൂർ ടൗണിലും പയ്യാമ്പലം ബീച്ച് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബവുമായെത്തിയവർ ഏറെയാണ്. ശക്തമായ നിയന്ത്രണങ്ങളുമായി പൊലീസും ജില്ല ഭരണകൂടവും നീങ്ങുേമ്പാഴാണ് ഈ ലംഘനം. ഞായറാഴ്ച ജില്ലയിൽ 1451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 1,000 കടന്നത്.
കൃത്യമായി മാസ്ക് അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഒഴിവുദിനമായ ഞായറാഴ്ച നിരവധിപേരാണ് പയ്യാമ്പലം ബീച്ചിലെത്തിയത്. മിക്കവരും കുടുംബവുമായാണ് എത്തിയത്.
കുഞ്ഞുങ്ങളെയടക്കം കൊണ്ടുവന്നവരും നിരവധിയാണ്. സാധാരണ ഒഴിവുദിവസങ്ങളിൽ 5,000 മുതൽ 10,000 വരെ സന്ദർശകരാണ് പയ്യാമ്പലത്ത് എത്താറുള്ളത്. ജില്ലയിൽ ആയിരത്തിലേറെ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ആയിരത്തോളം പേരാണ് ഞായറാഴ്ച ബീച്ചിലെത്തിയത്. വൈകീട്ട് ആറുവരെയാണ് സന്ദർശന സമയമനുവദിച്ചത്. ആറിന് ശേഷവും ബീച്ചിൽനിന്ന് മടങ്ങാത്ത സഞ്ചാരികളെ കോസ്റ്റൽ, പിങ്ക് പൊലീസ് ഉദ്യോഗസ്ഥരും ലൈഫ് ഗാർഡുമാരും േചർന്ന് തിരിച്ചയക്കുകയായിരുന്നു.
വൈകീട്ട് ഇരുന്നൂറിലധികം പേർ ബീച്ചിലുണ്ടായിരുന്നു. കുട്ടികളുമായും കുടുംബവുമായും എത്തിയവരെ പൊലീസ് ബോധവത്കരിച്ചു. മാസ്ക് അണിയാതെയും കൂട്ടം കൂടിയും നിന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. രണ്ടു ദിവസമായി യൂനിഫോമിലും അല്ലാതെയും പൊലീസിെൻറ സാന്നിധ്യം ബീച്ചിലുണ്ട്. സഞ്ചാരികളുടെ വരവ് കുറയുന്നതോടെ ബീച്ചിലെ ചെറുകടകൾ തിങ്കളാഴ്ച മുതൽ തുറക്കില്ല.
മുഴപ്പിലങ്ങാട് ബീച്ചിലും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിലും കൂട്ടമായെത്തിയവരെ അധികൃതർ ബോധവത്കരിച്ചു. ബസുകളിൽ നിന്നുയാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെട്ടില്ല. പൊതുവെ ബസ് സർവിസ് കുറവായ ഞായറാഴ്ച പല ബസുകളിലും തിരക്കനുഭവപ്പെട്ടു. പലരുടെയും മാസ്കുകൾ ശരിയായ രീതിയിലായിരുന്നില്ല. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് പൊലീസിെൻറ തീരുമാനം.
കണ്ണൂർ: കോവിഡ് ആശങ്ക ഒഴിയാതെ കണ്ണൂർ. ഞായറാഴ്ച 1451 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 1,000 കടക്കുന്നത്. കോവിഡ് പരിശോധന ക്യാമ്പുകളിൽ കൂട്ടമായി പോസിറ്റിവ് ഫലം ലഭിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. കണ്ണൂരടക്കമുള്ള ഏഴ് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് ഞായറാഴ്ച കോവിഡ് കേസുകൾ. കണ്ണൂരിൽ ഉയർന്ന കണക്കാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. 1132 പേർക്കാണ് ശനിയാഴ്ച രോഗബാധയുണ്ടായത്.
സമ്പര്‍ക്കത്തിലൂടെ 1338 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 88 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 69,044 ആയി. കണ്ണൂര്‍ കോർപറേഷന് പരിധിയിൽ 138 പേർക്കാണ് രോഗം ബാധിച്ചത്.
പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി നഗരസഭകളിലും എരമം കുറ്റൂർ, കടമ്പൂർ, കുഞ്ഞിമംഗലം, കുന്നോത്തുപറമ്പ്, കതിരൂര്‍, മാട്ടൂല്‍ പഞ്ചായത്തുകളിലും രോഗബാധ ഉയർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട്.
മാസ്ക് ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം കൂട്ടംകൂടിയവരെ പൊലീസെത്തി തിരിച്ചയച്ചു. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ജില്ല കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുമെന്നാണ് കരുതുന്നത്. ഞായറാഴ്ച 717 പേര് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 60,188 ആയി. 364 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 6681 പേര് ചികിത്സയിലാണ്.
നിലവിലുള്ള കോവിഡ് ബാധിതരില്‍ 6447 പേര് വീടുകളിലും ബാക്കി 234 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍ടി.സികളിലുമായാണ് കഴിയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,610 പേരാണ്. ഇതില്‍ 20,025 പേര് വീടുകളിലും 585 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 7,78,686 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 7,78,247 എണ്ണത്തിെൻറ ഫലം വന്നു. 439 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.