തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവർ കുറഞ്ഞിട്ടും യോഗ്യത നേടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 7,639 പേർ റാങ്ക് പട്ടികയിൽ അധികം ഇടംപിടിച്ചു. കുട്ടികളുടെ വർധനവും കോവിഡ് സാഹചര്യവും സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം നേടുന്നവരുടെ എണ്ണം വർധിക്കാൻ ഇടയാക്കും.
മുൻ വർഷം 73,437 പേർ എഴുതിയതിൽ 51,667 പേരാണ് യോഗ്യത നേടിയത്. ഇതിൽ പ്ലസ് ടു മാർക്ക് സമർപ്പിച്ച് പട്ടികയിൽ ഇടംനേടിയത് 45,597. മുൻ വർഷം 47,268 സീറ്റുകളാണ് സാേങ്കതിക സർവകലാശാലയിലുണ്ടായിരുന്നത്. ഇതിൽ 22,000ത്തോളം ഒഴിഞ്ഞുകിടന്നു. ഇത്തവണ 71,742 പേരിൽ 56,599 പേർ യോഗ്യത നേടി. 53,236 പേർ പട്ടികയിൽ ഇടംപിടിച്ചു.
ഇൗ വർധനയാണ് അടച്ചുപൂട്ടൽ വക്കിൽ നിൽക്കുന്ന കോളജുകൾക്കു വരെ പ്രതീക്ഷ നൽകുന്നത്.അന്യസംസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കും ഇത്തവണ ഉണ്ടാവില്ല. പല സ്വാശ്രയ കോളജുകളിലും മാനേജ്മെൻറ് േക്വാട്ട പ്രവേശനം നേരത്തേ തന്നെ ആരംഭിച്ചിരുന്നു.
സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ ഇൗ വർഷമുള്ളത് 45,815 സീറ്റാണ്. 45,116 സാേങ്കതിക സർവകലാശാല കോളജുകളിലും ബാക്കി കേരള, കാലിക്കറ്റ്, വെറ്ററിനറി, അഗ്രികൾചർ, ഫിഷറീസ് സർവകലാശാലകളിലുമാണ്. ഒമ്പത് ഗവ.കോളജുകളിലായി 3,430 സീറ്റുകളുണ്ട്.
മൂന്ന് എയ്ഡഡ് കോളജുകളിൽ 1,844. െഎ.എച്ച്.ആർ.ഡി നിയന്ത്രിത സ്വാശ്രയ കോളജുകൾ 2,040, എൽ.ബി.എസ് 900, കോ ഒാപറേറ്റിവ് അക്കാദമി (കേപ്) 2,580, കെ.എസ്.ആർ.ടി.സി പാപ്പനംകോട് എസ്.സി.ടി 420, സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ (സി.സി.ഇ.കെ)180, സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് 240, കേരള സർവകലാശാല കാര്യവട്ടം 189, കാലിക്കറ്റ് സർവകലാശാല 270, അഗ്രികൾചർ സർവകലാശാല തവനൂർ കേളപ്പജി 80 എന്നിങ്ങനെ സീറ്റുകളുണ്ട്.
ഗവ. കോളജുകളിലെയും എയ്ഡഡിലെ മാനേജ്മെൻറ് േക്വാട്ട ഒഴികെയും സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണറാണ് അലോട്ട്മെൻറ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.