പ്രമുഖരെ വശീകരിച്ച്​ വലയിലാക്കാൻ ലോബി പ്രവർത്തിക്കുന്നു -ഷോൺ ജോർജ്ജ്

തിരുവനന്തപുരം: മന്ത്രിമാരെയും അവരുടെ മക്കളെയും ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാരെയും വലയിലാക്കാൻ ഒരു വലിയ ലോബി തന്നെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുവെന്ന് പി.സി ജോർജ്ജിൻെറ മകനും രാഷ്​ട്രീയ നേതാവുമായ​ ഷോൺ ജോർജ്ജ്​.

ഇപ്പോൾ പ്രതിപക്ഷത്തുള്ള നേതാക്കളേയും അടുത്ത മന്ത്രിസഭയിൽ എത്താൻ സാധ്യതയുള്ളവർ ആരൊക്കെയാവുമെന്നും ഈ ലോബികൾക്ക്​ നന്നായി അറിയാമെന്നും അദ്ദേഹം പറയുന്നു. ​തൻെറ ഫേസ്​ബുക്ക്​ പേജിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലാണ്​ ഷോൺ ​േജാർജ്ജ്​ ഇക്കാര്യങ്ങൾ പറയുന്നത്​.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവ ഐ.പി.എസ്​, ഐ.എ.എസ്​ ഓഫീസർമാർ ഇൗ കുരുക്കുകളിൽ ചെന്നു ചാടാനുള്ള സാഹചര്യം കൂടുതലാണെന്നും ഷോൺ ജോർജ്ജ്​ പറഞ്ഞു. നാട്ടിൻപുറങ്ങളിൽ നിന്ന്​ മന്ത്രിമന്ദിരങ്ങളിലെത്തുന്ന മന്ത്രിമാരുടെ ഭാര്യമാരു​േടയും മക്കളുടേയും മുമ്പിൽ അവരു​െട സുഹൃത്തുക്കളായി ചമഞ്ഞ്​ അവർ മുഖേന മന്ത്രിമാരെ നിയന്ത്രിക്കുകയാണ്​ ഈ ലോബി ചെയ്യുന്നത്​.

മന്ത്രിമാരുടെ മക്കൾക്ക്​ വാഹനങ്ങളും മറ്റ്​ സൗകര്യങ്ങളും എത്തിച്ചുകൊടുത്തും മറ്റുമാണ്​ ഈ ലോബി സ്വാധീനിക്കുന്നത്​. ശ്രീരാം വെങ്കിട്ടരാമനു​ം ഈ ലോബിയുടെ ഇരയാണെന്നാണ്​ വിശ്വസിക്കുന്നതെന്നും പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ഇത്തരം കെണികളെ കുറിച്ച്​ ബോധ്യമുള്ളവരായിരിക്കണമെന്നും ഷോൺ ജോർജ്ജ്​ പറയുന്നു.​

Full View
Tags:    
News Summary - big lobby for influencing ministers and IPS,IAS Officers -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.