ബിലാസ്പൂർ-എറണാകുളം, ഹട്ടിയ-എറണാകുളം ട്രെയിനുകൾ 28 മുതൽ സർവീസ് തുടങ്ങും

പാലക്കാട്​: ബിലാസ്പൂർ-എറണാകുളം ജംങ്ഷൻ (08227) പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിനും ഹട്ടിയ (ജാർഖണ്ഡ്​)-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്​റ്റ്​ സ്പെഷൽ ട്രെയിനും 28 മുതൽ സർവീസ്​ ആരംഭിക്കുമെന്ന് റെയിൽവേ. ബിലാസ്​പൂരിൽ നിന്നും (തിങ്കളാഴ്​ചകളിൽ) രാവിലെ 8.15ന്​ പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്​ച രാത്രി 8.15ന്​ എറണാകുളത്ത്​ എത്തും.

08228 എറണാകുളം ജംഗ്ഷൻ-ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്​റ്റ്​ സ്പെഷൽ ജൂൺ 30 മുതൽ (ബുധനാഴ്​ചകളിൽ) സർവീസ്​ ആരംഭിക്കും. എറണാകുളം ജംഗ്​ഷനിൽ നിന്നും രാവിലെ 8.50ന്​ പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാത്രി 9.35ന്​ ബിലാസ്​പൂരിലെത്തും.

ഹതിയ-എറണാകുളം സൂപ്പർ ഫാസ്​റ്റ്​ 28 മുതൽ

02409 ഹട്ടിയ (ജാർഖണ്ഡ്​)-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്​റ്റ്​ സ്പെഷൽ ജൂൺ 28 മുതൽ സർവീസ്​ ആരംഭിക്കും. ഹതിയയിൽ നിന്നും (തിങ്കളാഴ്​ചകളിൽ) വൈകീട്ട്​ 6.25ന്​ പുറപ്പെടുന്ന ​െട്രയിൻ ബുധനാഴ്​ച രാവിലെ 9.45ന്​ എറണാകുളത്ത്​ എത്തും.

02410 എറണാകുളം ജംഗ്ഷൻ-ഹട്ടിയ പ്രതിവാര സൂപ്പർഫാസ്​റ്റ്​ സ്പെഷൽ ജൂലൈ ഒന്നു മുതൽ സർവീസ്​ ആരംഭിക്കും. എറണാകുളത്തു നിന്നും (വ്യാഴാഴ്​ചകളിൽ) രാത്രി 11.25ന്​ പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്​ച ഉച്ചക്ക്​ 2.35ന്​ ഹതിയയിലെത്തും.

Tags:    
News Summary - Bilaspur-Ernakulam and Hathiya-Ernakulam trains will start operating from March 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.