കോഴിക്കോട്: തന്നെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് സംഘ്പരിവാർ നിർദേശപ്രകാരമാണെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. നാളുകളായി ഇത്തരത്തിൽ ആക്രമണവും വധശ്രങ്ങളും നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഓട്ടോ ഇടിച്ച് തലക്ക് പരിക്കേറ്റ ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.
മുമ്പ് കോഴിക്കോട് മിഠായിത്തെരുവിൽ വെച്ച് ബൈക്കിലെത്തിയവർ തന്നെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഒറ്റക്ക് സഞ്ചരിക്കുമ്പോഴാണ് വധശ്രമങ്ങൾ നേരിട്ടത്. തനിക്ക് സുരക്ഷ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിനുണ്ട്. ഒരു വർഷം പൊലീസ് സുരക്ഷയുണ്ടായിരുന്നപ്പോഴും ചെറിയ രീതിയിലുള്ള അക്രമസംഭവങ്ങളുണ്ടായിരുന്നു. പൊലീസ് സുരക്ഷ ഇല്ലാതായ ശേഷമാണ് വധശ്രമങ്ങൾ നടക്കുന്നത് -ബിന്ദു അമ്മിണി പറഞ്ഞു.
ശനിയാഴ്ച രാത്രി 9.30ഓടെ കൊയിലാണ്ടി പൊയിൽക്കാവ് ബസാറിലെ തുണിഷാപ്പ് അടച്ച് വീട്ടിലേക്ക് നടന്നു വരവേയാണ് ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ചത്. ഇടിച്ച ഓട്ടോ നിർത്താതെ പോയിരുന്നു. റോഡിൽ എതിരെ വന്ന ഓട്ടോയാണ് ഇടിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇടച്ചതെന്നും അതിനാലാണ് നിർത്താതെ പോയതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.