ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറസ്റ്റിലായ ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ഇ​വി​ടേ​ക്കു മാ​റ്റി​യ​ത്.

14 ദി​വ​സ​ത്തേ​ക്കാ​ണ് ബി​നീ​ഷി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദും ഈ ​ജ​യി​ലി​ലാ​ണു​ള്ള​ത്. ബി​നീ​ഷു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ നാ​ല് പേ​ര്‍​ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ​.ഡി നോ​ട്ടീ​സ് അ​യ​ച്ചു.

അ​ടു​ത്ത ബു​ധ​നാ​ഴ്ച ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് ഇ.ഡിയുടെ വാദം.

Tags:    
News Summary - Bineesh kodiyeeri in parappana agrahara jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.