തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ആരോപണമുയർന്ന കാർപാലസ് ഉടമ അബ്ദുൽ ലത്തീഫിനെതിരെ കൂടുതൽ കുരുക്കുമുറുക്കി ഇ.ഡി. ബിനീഷ് കോടിയേരിയുടെ പല ഇടപാടുകൾക്കും നേതൃത്വം വഹിച്ചത് അബ്ദുൽ ലത്തീഫാണെന്ന നിഗമനത്തിലാണ് നീക്കം. ബുധനാഴ്ച രാവിലെ 9.30ഒാടെയാണ് കവടിയാർ ഗോൾഫ് ലിങ്സിലുള്ള ലത്തീഫിെൻറ വീട്ടിൽ അഞ്ച് എൻേഫാഴ്സ്മെൻറ് ഉദ്യോഗസ്ഥർ എത്തിയത്. സി.ആർ.പി.എഫ് സുരക്ഷയും ഒരുക്കിയിരുന്നു. പേത്താടെ ലത്തീഫിെൻറ കാർ പാലസിലും പരിശോധന നടന്നു.
വീട്ടിലുണ്ടായിരുന്ന ലത്തീഫിെൻറയും ഭാര്യയുടെയും മൊഴികൾ രേഖപ്പെടുത്തിയ ഇ.ഡി സംഘം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾെപ്പടെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യംചെയ്യലിന് വിളിക്കുമെന്നും ഹാജരാകണമെന്നുമുള്ള നിർദേശം നൽകിയാണ് മടങ്ങിയത്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്വർണക്കടത്ത് കേസ് പ്രതിയായ അബ്്ദുൽ ലത്തീഫുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസ് പ്രതിയല്ലെന്ന് ലത്തീഫ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
അബ്ദുൽ ലത്തീഫിന് പുറമെ മറ്റ് മൂന്ന് പേർക്കുകൂടി ബിനാമി ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
ബിനീഷിനെതിരെ ആദായ നികുതി വകുപ്പും കേസെടുക്കുമെന്ന സൂചനയും അന്വേഷണ ഏജൻസി വൃത്തങ്ങൾ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.