കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് (ഇ.ഡി).12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ബിനീഷ് നൽകിയ വിവരങ്ങളിൽ പൊരുത്തക്കേട് സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. ഇതിെൻറ ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.
ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധമുള്ളവർക്ക് വൻ തുക നൽകിയത് കടമായാണെന്ന മൊഴി, സ്വർണക്കടത്തിന് പണം ചെലവഴിച്ചിട്ടുണ്ടോ, സമീപകാലത്ത് ബിനീഷിെൻറ അക്കൗണ്ടുകളിലെത്തിയ തുകയുടെ ഉറവിടവും ചെലവഴിച്ച മാർഗങ്ങളും, റിയൽ എസ്റ്റേറ്റ്-സിനിമ മേഖലകളിലെ പണമിടപാടുകൾ, വരുമാനമാർഗങ്ങൾ, പങ്കാളിത്തമുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക. അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിനുമുമ്പ് ഇക്കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.
ബിനീഷ് നൽകിയ വിവരങ്ങളുടെ സത്യാവസ്ഥ വിലയിരുത്താൻ കമ്പനി ഉടമകളെ ചോദ്യം ചെയ്യാനും ഇ.ഡി ആലോചിക്കുന്നുണ്ട്. അനൂപിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ നാർേകാട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ബിനീഷിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന് മൊഴിപ്പകർപ്പ് ഇ.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'ബിസിനസ് ഇടപാടുകളില്ല'
തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസിൽ പിടിയിലായവരുമായി തനിക്കുള്ളത് സൗഹൃദം മാത്രമാണെന്നും ബിസിനസ് ഇടപാടുകളില്ലെന്നും ബിനീഷ് കോടിയേരിയുടെ മൊഴി. പലരെയും പല ഘട്ടങ്ങളിലും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെൻറ് വിഭാഗത്തിന് (ഇ.ഡി) നൽകിയ മൊഴിയിൽ ബിനീഷ് വ്യക്തമാക്കി. അക്കൗണ്ടിൽ വന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ഉൾപ്പെടെ കമീഷനാണെന്നും ബിനീഷ് വിശദീകരിച്ചു. മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.