നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ല, ബിനോയ് അവിടെ നിന്നോട്ടെ: ബിനീഷ്

തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് ദുബൈയിൽ യാത്രാവിലക്ക് ഏർപെടുത്തിയ കാര്യം സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. 13 കോടി ബിനോയി നല്‍കാനുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾ ഉടൻ ആരംഭിക്കും. ബിനോയ് അവിടെ നിന്നോട്ടെയെന്നും നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ലെന്നും ബിനിഷ് പ്രതികരിച്ചു.

ഒരു മില്യണ്‍ ദിര്‍ഹത്തിനുള്ള കേസ് മാത്രമെ ഉള്ളൂവെന്നാണ് ആദ്യമേ പറയുന്നത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് പറഞ്ഞ് പരത്തിയിരിക്കുന്നത് 13 കോടി രൂപ നല്‍കാനുണ്ടെന്നാണ്. താനും സഹോദരനും പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. കുടുംബമുള്ളവരാണ്. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും അതിന്റെ ഗുണം അനുഭവിക്കേണ്ടത് തങ്ങള്‍ തന്നെയാണ്. അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായി പോയതുകൊണ്ട് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഇതൊക്കെ കുറേക്കാലമായി നടക്കുന്നതാണ്. പറയുന്നവര്‍ ഇനിയും പറഞ്ഞോട്ടെ.
 

Full View
Tags:    
News Summary - bineesh kodiyeri response on binoy travel ban -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.