കൊച്ചി: സ്വത്ത് വിവരങ്ങൾ തേടിയുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നാലെ ബിനീഷ് കോടിയേരി എൻ.ഐ.എ അന്വേഷണത്തിെൻറയും നിഴലിൽ. സെപ്റ്റംബർ 11ന് ഇ.ഡി കൊച്ചി സോണൽ അസി. ഡയറക്ടർ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് ബിനീഷിെൻറ സ്വത്തുക്കളുടെ കൈമാറ്റവും വിൽപനയും തടഞ്ഞ് നൽകിയ നോട്ടീസിലാണ് ഇത് വ്യക്തമാക്കുന്നത്.
സ്വത്തുക്കളുടെ വിവരശേഖരണം കൂടി ലക്ഷ്യമിട്ട് നൽകിയ നോട്ടീസിന് കാരണമായി ചൂണ്ടിക്കാട്ടിയത് യു.എ.പി.എ 16,17,18 സെക്ഷൻ പ്രകാരം നടന്ന കുറ്റകൃത്യത്തിൽ പങ്കാളിയെന്ന് സംശയിക്കപ്പെടുന്നുവെന്നാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന, അതിനായി സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഈ വകുപ്പുകൾക്ക് കീഴിൽ വരിക. യു.എ.പി.എയുടെ ഇതേ വകുപ്പുകൾ പ്രകാരമാണ് എൻ.ഐ.എ തിരുവനന്തപുരം സ്വർണക്കടത്ത് കേസും ഏറ്റെടുത്തത്.
കൂടാതെ, ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് നൽകിയ മൊഴിയിൽ ബിനീഷ് ഹോട്ടൽ ബിസിനസിനായി തനിക്ക് ആറുലക്ഷം രൂപ നൽകിയതായി വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ പിടിയിലായ കെ.ടി. റെമീസുമായി അനൂപ് മുഹമ്മദിനുള്ള ബന്ധവും ബിനീഷിനെ സംശയ നിഴലിൽ നിർത്തുന്നുണ്ട്.
അതിനിടെ, സെപ്റ്റംബർ ഒമ്പതിന് കൊച്ചിയിൽ ഇ.ഡിയുടെ ചോദ്യംചെയ്യലിന് വിധേയമായപ്പോൾ ബിനീഷ് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഒപ്പിട്ട് നൽകിയിരുന്നു. ഇതിെൻറ തുടർ പരിശോധനക്കായാണ് രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി നോട്ടീസ് നൽകിയതെന്ന് അറിയുന്നു. പല ജില്ലകളിലായി കിടക്കുന്ന സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി സബ്രജിസ്ട്രാർമാരെ സമീപിക്കുന്നതിെൻറ പ്രയോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ജില്ല രജിസ്ട്രാർമാർക്ക് ഇ.ഡി നോട്ടീസ് നൽകിയത്.
തിരുവനന്തപുരം മരുതംകുഴി കൂറ്റംവിള, തലശ്ശേരി തിരുവങ്ങാട് കോടിയേരി എന്നീ വിലാസങ്ങളിലാണ് ഇ.ഡി നോട്ടീസ്. ഇ.ഡിയുടെ തുടർ ചോദ്യംചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരിക്ക് നോട്ടീസ് നൽകിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.