ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന എൻഫോഴ്്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാൻ വീണ്ടും വിളിപ്പിക്കും.
നേരത്തേ ഇ.ഡിക്കു മുമ്പാകെ ബിനീഷ് നൽകിയ മൊഴിയും മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് നൽകിയ മൊഴിയും തമ്മിൽ വൈരുധ്യങ്ങളുണ്ടെന്നാണ് വിവരം.
ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനോട് തിങ്കളാഴ്ച ഹാജരാവാൻ ഇ.ഡി ആവശ്യപ്പെട്ടിരുെന്നങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി വിട്ടുനിന്നു. ബിനീഷിെൻറ ആരോഗ്യനില സംബന്ധിച്ച് തങ്ങളുെട കൊച്ചി ഒാഫിസിൽനിന്ന് ഇ.ഡി വിവരം തേടിയിട്ടുണ്ട്.
അതേസമയം, തുടർച്ചയായി അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ബുധനാഴ്ച ൈവകീട്ട് മൂന്നോടെ അനൂപ് മുഹമ്മദിനെ ഇ.ഡി തിരികെ ജയിലിലെത്തിച്ചു.
ബംഗളൂരു പ്രത്യേക കോടതിയുടെ അനുമതി പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞമാസം അവസാന വാരത്തിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെത്തി അനൂപ് മുഹമ്മദിനെയും കൂട്ടുപ്രതികളെയും ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ ഒക്ടോബർ ആറിന് ബിനീഷിനെ ബംഗളൂരുവിൽ വിളിച്ചുവരുത്തി ആറു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.