ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹരജി പരിഗണിച്ച കർണാടക ഹൈകോടതി ഇ.ഡിയുടെ അഭ്യർഥന മാനിച്ചാണ് ഹരജി പരിഗണിക്കുന്നത് ജൂൺ 16ലേക്ക് മാറ്റിയത്.
കേസിൽ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ ഹരജി ജൂൺ 14ലേക്ക് മാറ്റിവെക്കണെമന്ന് ജൂൺ രണ്ടിന് കോടതിയിൽ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹരജി പരിഗണിക്കുന്നത് ഒമ്പതിലേക്കാണ് അന്ന് കോടതി മാറ്റിയത്. എസ്.വി രാജു കോവിഡ് മുക്തമായി തിരിച്ചെത്താത്തതിനാൽ ഹരജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇ.ഡി കോടതിയിൽ ആവർത്തിച്ചു. ഇ.ഡിയുടെ ആവശ്യം പരിഗണിച്ച കോടതി ഹരജി പരിഗണിക്കുന്നത് ജൂൺ 16ലേക്ക് മാറ്റുകയായിരുന്നു.
അഡീഷനൽ സോളിസിറ്റർ ജനറലിന് ഹാജരാവാൻ കഴിയുന്നതുവരെ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
ബിനീഷിെൻറ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലേറെ രൂപയുടെ സ്രോതസ്സ് സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയിൽ സമർപ്പിച്ചതായി ബിനീഷിെൻറ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.