മക്കൾ എന്തെങ്കിലും ചെയ്താൽ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തരുത് -എ.കെ ബാലൻ

തിരുവനന്തപുരം: മക്കൾ എന്തെങ്കിലും ചെയ്യുന്നതിന്‍റെ പേരിൽ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തരുതെന്ന് മന്ത്രി എ.കെ ബാലൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍റെ മകൻ ബിനോയ് കോ​ടി​യേ​രി​ക്കെ​തി​രാ​യ മാ​ന​ഭം​ഗ പ​രാ​ തി​യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് കോടിയേരിക്കെതിരായ വിവാദത്തിൽ വ്യക്തിയെയും പ്രസ്ഥാനത്തെയും ഉപയോഗിക്കരുതെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.

കാർട്ടൂൺ വിവാദത്തിൽ സംസ്ഥാന സർക്കാറെടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി. അക്കാദമികൾക്ക് നയപരമായ കാര്യങ്ങളിൽ നിർദേശം നൽകാൻ സർക്കാറിന് അധികാരമുണ്ട്. എല്ലാ അക്കാദമികളും പ്രവർത്തിക്കുന്നത് നിയമവിധേയമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ലളിത കലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ല. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്കില്ലെങ്കിലും മറ്റ് പലർക്കുമുണ്ട്. സർക്കാർ ആവിഷ്കാര സ്വാതന്ത്രത്തിന് എതിരല്ല. തീരുമാനം അടിച്ചേൽപിക്കില്ല. എന്നാൽ, വിവാദ കാർട്ടൂൺ ഉൾപ്പെട്ട വിഭാഗം വേദന അ‍റിയിച്ചപ്പോഴാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.

അവാർഡ് വിവാദം സർക്കാറിനെതിരെ ഉപയോഗിക്കാമെന്ന് ചിലർ കരുതി. അത് നടന്നില്ല. സർക്കാർ ഉത്തമ വിശ്വാസത്തിലെടുത്ത തീരുമാനത്തെ ദുർവ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു.

Tags:    
News Summary - Binoy Kodiyeri AK Balan Kodiyeri Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.