കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ്​ എൻഫോഴ്സ്മെൻറ്​ അന്വേഷിക്കണം –കുമ്മനം

ആറന്മുള: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​​​െൻറ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എൻഫോഴ്സ്മ​​െൻറ്​ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ഇത് ഗുരുതരവിഷയമാണ്. സി.പി.എം കേന്ദ്രനേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാർത്ത പുറത്തുവന്നത്.  മക​​​െൻറ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനിൽക്കുകയാണ് കോടിയേരി ചെയ്തത്. അതിനാൽ സംസ്ഥാന സർക്കാർ കേസെടുത്ത് അന്വേഷിക്കണം.

കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇൻറർപോൾ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്യൂണിസ്​റ്റ്​ പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തി​​​െൻറ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എൻഫോഴ്സ്മ​​െൻറ്​ അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Binoy Kodiyeri issue- Kummanam Rajasekharan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.