കോഴിക്കോട്: കുപ്പു ദേവരാജിന്‍െറ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എത്തി. സംസ്കാര ചടങ്ങില്‍ ആദ്യാവസാനം വരെ സാന്നിധ്യമറിയിച്ചാണ് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ ഇദ്ദേഹം തിരിച്ചുപോയത്. ഇതോടെ നിലമ്പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് വിലയിരുത്തല്‍.
ഇടതുപക്ഷ സര്‍ക്കാറിന്‍െറ പൊലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞേതോടെ മുന്നണിയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചക്കുള്ള വഴിയായി. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊലീസിന്‍െറ ഗതിവിഗതികള്‍ തീരുമാനിക്കേണ്ടത് സംഘ്പരിവാര്‍ ശക്തികളല്ല. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് കുപ്പു ദേവരാജിന് അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയത്. മാവോവാദികളുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് സഖാക്കളെ വെടിവെച്ചുവീഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാവോവാദികളോടുള്ള ഭരണകൂട നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവെച്ചുകൊല്ലുകയല്ല വേണ്ടതെന്നും അവരുടെ ആശയങ്ങള്‍ക്ക് വളരാനുള്ള മണ്ണ് ഇവിടെയുണ്ടെന്നുമായിരുന്നു കാനത്തിന്‍െറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.