തിരുവനന്തപുരം: മാവോയിസ്റ്റ് വധത്തെക്കുറിച്ച് എൽ.ഡി.എഫിൽ മുൻവിധികളില്ലാത്ത ചർച്ച വേണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. നിലമ്പൂർക്കാടുകളിൽ സംഭവിച്ചതിനെപ്പറ്റി പോലീസ് മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ബിനോയ് വിശ്വം പറഞ്ഞു.
രാഷ്ട്രീയ മാർഗം തെറ്റായിരിക്കുമ്പോഴും ആദിവാസികളുടെയും പട്ടിണിക്കാരുടെയും ജീവിതങ്ങൾക്കൊപ്പം നിലക്കൊണ്ട മാവോയിസ്റ്റുകളുടെ ത്യാഗ ബോധം മനസ്സിലാക്കുകയെന്നത് ഇടതുപക്ഷത്തിന്‍റെ കടമയാണ്. വിയോജിക്കാനും ആശയപ്രചരണത്തിനുമുള്ള അവകാശം നിഷേധിച്ച് വെടിയുണ്ടകളുടെ മാർഗ്ഗം അവലംബിക്കുന്നത് ഇടതുപക്ഷത്തിന്റെ വഴിയല്ല. മുൻവിധികളില്ലാതെ എൽ.ഡി.എഫിനുള്ളിൽ ഇതേപ്പറ്റി ചർച്ചകളുണ്ടാകണം. ഇന്ത്യക്ക് വഴികാട്ടേണ്ട നയങ്ങളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അർഥമറിയാത്ത പോലീസ്മേധാവികൾ നിഴൽ വീഴ്ത്താൻ അനുവദിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.