മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ കർഫ്യൂ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ സി.പി.െഎ നേതാവ് ബിനോയ് വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാേലാടെ അദ്ദേഹത്തെ മഞ്ചേശ്വരം പൊലീസിനു കൈമാറി.
ബിനോയ് വിശ്വം എം.പിക്കു പുറമെ സി.പി.ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സ്വാതി സുന്ദരേഷ്, അസി. സെക്രട്ടറി ബിരാധാര്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സ്വാതി ബംഗളൂരു എന്നിവരെയും കസ്റ്റഡിയിലെടുത്തു. മംഗളൂരു നഗരപാലിക ഓഫിസിനു മുന്നിൽ രാവിലെ 10ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പൊലീസ് തടയുകയായിരുന്നു.
സി.പി.െഎയുടെ തെരഞ്ഞെടുക്കെപ്പട്ട 50 പേരാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. യെദിയൂരപ്പ മംഗളൂരുവിൽ വരുന്ന സമയത്ത് കർഫ്യൂ ലംഘിക്കാനായിരുന്നു തീരുമാനം. അതിനായി പുറപ്പെട്ട പലരെയും പൊലീസ് പലയിടങ്ങളിലും തടഞ്ഞു. എട്ടു പേർക്കാണ് ഒത്തുകൂടാൻ കഴിഞ്ഞത്. അവർ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. പിന്നീട് പൊലീസ് എത്തി ആദ്യം ബലപ്രയോഗത്തിന് ശ്രമിച്ചു. ബലം പ്രയോഗിക്കുന്നത് തെറ്റാണെന്നും തങ്ങൾ സമാധാനപരമായി സമരം ചെയ്യാൻ വന്നതാണെന്നും പറഞ്ഞു. താൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവും എം.പിയുമാണെന്നറിഞ്ഞപ്പോൾ ബലപ്രയോഗം നിർത്തി. കൂടെയുള്ള വനിതാ സഖാക്കളെ തൊട്ടുപോകരുത് എന്നും അവരെ അറസ്റ്റ് ചെയ്യണമെങ്കിൽ വനിതാ പൊലീസ് വേണമെന്നും പറഞ്ഞു. അങ്ങനെ വനിതാ െപാലീസ് എത്തി. മഞ്ചേശ്വരത്ത് തങ്ങളെ സ്വീകരിക്കാനെത്തിയവരിൽ സി.പി.എമ്മിെൻറ സഖാക്കളും മുസ്ലിം ലീഗ് പ്രവർത്തകരുമുണ്ടായിരുന്നു. ആദ്യത്തെ ബലപ്രയോഗം കഴിഞ്ഞശേഷം ബാർകെ പൊലീസ് സ്റ്റേഷനിൽ വെള്ളവും ലഘുഭക്ഷണവും നൽകി. പൊലീസ് പിന്നീട് മാന്യമായി പെരുമാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.