ബിപിന്‍ വധം:​പ്രതിയുടെ ഭാര്യയുടെ  അറസ്​റ്റ്​ അന്യായം  –ഹമീദ് വാണിയമ്പലം 

തി​രു​വ​ന​ന്ത​പു​രം:  ബി​പി​ന്‍ വ​ധ​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ ഷാ​ഹി​ന​യെ അ​റ​സ്​​റ്റ്​ ചെ​യ്ത ന​ട​പ​ടി  അ​ന്യാ​യ​മാ​ണെ​ന്നും അ​വ​രെ ഉ​ട​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നും വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. ഭ​ര്‍ത്താ​വി​ന് നേ​രെ കു​റ്റാ​രോ​പ​ണ​മു​ണ്ടെ​ന്നു ക​രു​തി ഒ​രു  സ്ത്രീ​യെ വീ​ട്ടി​ല്‍ ക​യ​റി അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ല​ട​യ്​​ക്കു​ക എ​ന്ന​ത് കേ​ട്ടു​കേ​ള്‍വി​യി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. അ​റ​സ്​​റ്റി​ന് ന്യാ​യം ച​മ​ക്കാ​ന്‍ ക​ള്ള​ക്കേ​സു​ക​ള്‍ പൊ​ലീ​സ് സൃ​ഷ്​​ടി​ക്കു​ക​യാ​ണ്. 

ഫൈ​സ​ല്‍ വ​ധ​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ളെ നീ​തി​പൂ​ർ​വം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ പൊ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും സം​ഭ​വി​ച്ച മ​നഃ​പൂ​ര്‍വ​മാ​യ വീ​ഴ്ച​യാ​ണ് ബി​പി​ന്‍ വ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ആ ​കൊ​ല​പാ​ത​ക​ത്തി​ലെ​യും കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്ക​ണം. പ​ക്ഷേ, കു​റ്റാ​രോ​പി​ത​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ള്‍ക്ക് നേ​രെ​യു​ള്ള പൊ​ലീ​സ് കൈ​യേ​റ്റം നി​യ​മ​വി​രു​ദ്ധ​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Bipin murder case- Hamid Vaniyambalam- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.