തിരൂർ: ആര്.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണിത്. എടപ്പാൾ ശുകപുരം അമ്പലത്ത് വീട്ടിൽ അബ്ദുൽ ലത്തീഫിെൻറ ഭാര്യ ഷാഹിദയെയാണ് (32) തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ചോദ്യം ചെയ്യാൻ തിരൂരിലെത്തിച്ച ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തുകയായിരുന്നു.
തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. വിദ്യാസമ്പന്നയായിട്ടും കുറ്റകൃത്യം നടക്കുന്ന വിവരം മൂടിവെച്ചതിനും കൃത്യത്തിൽ പങ്കെടുത്തവർക്ക് താമസം, ഭക്ഷണം എന്നിവ ഒരുക്കിയതിനുമാണ് അറസ്റ്റെന്ന് സി.ഐ അറിയിച്ചു. ഐ.പി.സി 109 വകുപ്പ് പ്രകാരം പ്രേരണക്കും 118 വകുപ്പ് പ്രകാരം വിവരമറിഞ്ഞിട്ടും മൂടിവെച്ചതിനുമാണ് കേസ്.
എസ്.ഡി.പി.ഐ വനിതവിഭാഗം നേതാവായ ഷാഹിദ മുമ്പ് രണ്ടുതവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്നവരുൾെപ്പടെ മൂന്നുതവണ ഷാഹിദയുടെ വീട്ടിൽ താമസിച്ചിരുന്നതായും അതിൽ രണ്ടുതവണ ഇവർ വീട്ടിലുണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.