തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ലയിലെ നെടുമ്പ്രത്ത് ഇന്ന് പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്ത് രണ്ടാം വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാത്തരം പക്ഷികളെയും നശിപ്പിക്കും. മൂന്നുദിവസം കൊണ്ട് ദയാവധം പൂർത്തിയാക്കാൻ ആണ് തീരുമാനം.
10 കിലോമീറ്റർ ചുറ്റളവിൽ നിന്നും പക്ഷികളെ പുറത്തേക്ക് കൊണ്ടു പോകുന്നതിനും ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും നിരോധനമുണ്ട്. അണുനശീകരണം പൂർത്തിയാവുന്നത് വരെ ഈ മേഖലയിൽ കോഴി, മുട്ട ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ തുറക്കരുതെന്നാണ് നിർദേശം.
എട്ടു വർഷത്തിനു ശേഷമാണ് പത്തനംതിട്ട ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.