കരിപ്പൂർ: പക്ഷിയിടിച്ചതിനെ തുടർന്ന് എയർഇന്ത്യ വിമാനത്തിന്‍റെ സർവിസ് റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എയർഇന്ത്യ വിമാനത്തിന്‍റെ തുടർ സർവിസാണ് റദ്ദാക്കിയത്. ബുധനാഴ്ച പുലർച്ച ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം രാവിലെ 8.21നാണ് കരിപ്പൂരിലെത്തിയത്.
സംശയത്തെ തുടർന്ന് എയർഇന്ത്യ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിലാണ് പക്ഷിയിടിച്ചതായി കണ്ടെത്തിയത്. ഇടതുഭാഗത്തെ എൻജിനിലാണ് തകരാർ സംഭവിച്ചത്. ഇതോടെ, തുടർസർവിസ് റദ്ദാക്കുകയായിരുന്നു. വിമാനം സുരക്ഷിത ലാൻഡിങ്ങായിരുന്നു നടത്തിയത്.
രാവിലെ 9.30ന് കണ്ണൂരിലേക്കും തുടർന്ന് അവിടെനിന്ന് 11ന് ഡൽഹിയിലേക്കുമായിരുന്നു മടങ്ങേണ്ടത്. കണ്ണൂരിലേക്കുള്ള യാത്രികരെ കണ്ണൂരിലേക്കും ഡൽഹിയിലേക്കുള്ള യാത്രികരെ നെടുമ്പാശ്ശേരിയിലേക്കും റോഡ് മാർഗം എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.