മുക്കം: മാറാരോഗികളെയും കിടപ്പുരോഗികളെയും സഹായിക്കാനുള്ള ധനശേഖരണാർഥം 'നിലച്ചുപോകരുത്, പാലിയേറ്റിവ്' എന്ന പേരില്‍ മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയര്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാട് ഏറ്റെടുത്തു. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്ത് മുക്കത്തിെൻറ മണ്ണില്‍ ജീവകാരുണ്യത്തിെൻറ പുതുചരിതം തീര്‍ത്തു. 35,000 ബിരിയാണി നൂറുരൂപ നിരക്കില്‍ 52 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശനിയാഴ്ച 12 മണിയോടെ വിതരണം പൂര്‍ത്തീകരിച്ചു.
28 സംഘടനകളിലെ 1500 വളൻറിയര്‍മാരുടെ സേവനം ശ്രദ്ധേയമായി. ബിരിയാണിക്കുള്ള സാധനങ്ങള്‍ ഉൾപ്പെടെ ഉദാരമതികളില്‍ നിന്ന് സംഭാവനയായും സ്പോണ്‍സര്‍ഷിപ്പിലൂടെയും ലഭിച്ചിരുന്നു. കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പാചകവും വിതരണവും. പാചകം നടക്കുന്ന ഹാളിലേക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നതിനാല്‍ ഗ്രെയ്സ് പാലിയേറ്റിവ് ഫേസ്ബുക്ക് പേജില്‍ തത്സമയ സംപ്രേഷണം ഇരുപത്തയ്യായിരത്തിലധികം ആളുകളാണ് വീക്ഷിച്ചത്.
വെള്ളിയാഴ്ച മുതല്‍ സ്ത്രീകളടക്കം നൂറുകണക്കിന് സന്നദ്ധസേവകര്‍ പങ്കാളികളായി. കാരശ്ശേരി ബാങ്ക് ചെയര്മാന് എന്‍.കെ. അബ്ദുറഹിമാന് ഡോ. എന്‍.എം. ആബിദിനു നല്‍കിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് പി.കെ. ശരീഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മിഥുന്, എ. ഗഫൂര്‍ മാസ്റ്റര്‍, ഇ.പി. വത്സല, എം.പി. അസയിന്‍ മാസ്റ്റര്‍, ബക്കര്‍ കളര്‍ ബലൂണ്‍, പി. നൂറുല്‍ അമീന്, മുസ്തഫ വല്ലത്തായ്പാറ എന്നിവര്‍ സംസാരിച്ചു.
മുക്കം നഗരസഭ ചെയര്മാന് പി.ടി. ബാബു, വൈസ് ചെയര്പേഴ്സൻ ചാന്ദ്നി, മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, പ്രജിത പ്രദീപ്, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എടത്തില്‍ ആമിന, അഷ്റഫ് തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, ശാന്താദേവി മൂത്തേടത്ത്, ഫസല്‍ കൊടിയത്തൂര്‍, ശിഹാബ് മാട്ടുമുറി, എം.എ. സൗദ ടീച്ചര്‍, സി.പി. ചെറിയ മുഹമ്മദ്, സി.കെ. കാസിം, ടി. വിശ്വനാഥന്, എം.ടി. അഷ്റഫ്, ഒ. അബ്ദുല്ല, കെ.ടി. മന്‍സൂര്‍, ദിപു പ്രേംനാഥ്, എം.ടി. സെയ്ത് ഫസല്‍, മാക്ക് ജിദ്ദ, സലാല കെ.എം.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ടി.പി. അബൂബക്കര്‍, കെ.വി. പരീക്കുട്ടി ഹാജി, എം.പി. അസയിന്‍ മാസ്റ്റര്‍, അഷ്റഫ് കൂളിമാട്, നൂറുല്‍ അമീന്, റഹീം വടക്കയില്‍, എ.സി. നിസാര്‍ ബാബു, മുഹമ്മദ് കക്കാട്, ഒ. ശരീഫുദ്ദീന്‍, സലാം ഹാജി, ആലി ഹസ്സന് കാരമൂല, കെ.പി. അഷ്റഫ്, മൊയ്തീന്‍കുട്ടി, അബൂബക്കര്‍ കൂളിമാട്, മാമ്പേക്കാട്ട് മുഹമ്മദലി, ഷഫീഖ് ചേന്ദമംഗലൂര്‍, കോയസ്സന്‍ ചേന്ദമംഗലൂര്‍, ജിനാസ്, ബാസിം, ഫഹീം, എന്‍. ശശികുമാര്‍, അന്‍ഷാദ്, ടി. അഹമ്മദ് സലീം എന്നിവര്‍ നേതൃത്വം നല്കി.
കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് ഫെഡറേഷന് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സൗജന്യമായാണ് മുഖ്യ പാചകക്കാരന് മുസ്തഫ വല്ലത്തായ്പാറയും സഹായി റുഖിയ മുരിങ്ങംപുറായിയുടെയും നേതൃത്വത്തിൽ പാചകം പൂര്‍ത്തീകരിച്ചത്. 15 പേരടങ്ങുന്ന എട്ട് ടീമുകളാക്കി തിരിച്ച് 350 ബിരിയാണി ചെമ്പുകളിലായിട്ടാണ് പാചകം ചെയ്തത്.
ഓരോ ടീമും അഞ്ചു ക്വിൻറല്‍ വീതം അരി പാകം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിച്ച് ശനിയാഴ്ച രാവിലെ ആറു ആവുമ്പോഴേക്കും ബിരിയാണി പാക്കിങ് പൂര്‍ത്തിയാക്കി വിതരണത്തിന് തയാറായി. പതിനഞ്ച് പേരടങ്ങുന്ന ഇരുപത്തഞ്ച് ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് പാക്കിങ് നിര്‍വഹിച്ചത്. ഓര്‍ഡര്‍ പ്രകാരം ബിരിയാണിയെത്തിക്കാന് നാല് ഷിഫ്റ്റുകളിലായി 1500 വളൻറിയര്‍മാരും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.