കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ വിചാരണ ബുധനാഴ്ച ആരംഭിക്കാനിരിക്കെ, മാധ്യമങ്ങൾക്ക് വിലക്ക്. വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോട്ടയം അഡീ. സെക്ഷൻ കോടതി ഒന്ന് ഉത്തരവിട്ടു. ബിഷപ് ഫ്രാങ്കോ നൽകിയ ഹരജിയിലാണ് വിധി. കോടതിയിലെ സാക്ഷി വിസ്താരം, രേഖകളുടെ വിവരങ്ങൾ എന്നിവ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. ഇതുമായി ബന്ധെപ്പട്ട് മാധ്യമ ചർച്ചകളും ജഡ്ജി ജി.ഗോപകുമാർ വിലക്കിയിട്ടുണ്ട്.
കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ, ബിഷപ്പിൽനിന്ന് ൈലംഗിക അതിക്രമം നേരിട്ടതായി മൊഴി നൽകിയിരുന്നു. ഇത് മാധ്യമങ്ങളിലൂെട പുറത്തുവന്നതോടെ, ഇത്തരം വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു. തുടർന്നാണ് മാധ്യമങ്ങൾ വിചാരണവിവരങ്ങൾ നൽകരുതെന്ന് കാട്ടിയുള്ള കോടതി ഉത്തരവ്. വിചാരണയുടെ ആദ്യ ദിവസമായ ബുധനാഴ്ച പീഡനത്തിനിരയായ കന്യാസ്ത്രീയെ വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.