കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ പുതിയ മേലധ്യക്ഷനായി ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിറോ മലബാർ മെത്രാൻ സിനഡ് തിരഞ്ഞെടുത്തു. ഇപ്പോൾ തലശ്ശേരി അതിരൂപത സഹായമെത്രാനാണ് മാർ ജോസഫ് പാംപ്ലാനി. ആർച് ബിഷപ് മാർ ജോർജ് ഞെരളക്കാട്ട് 75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. 1953ൽ സ്ഥാപിതമായ തലശ്ശേരി അതിരൂപതയുടെ നാലാമത്തെ മേലധ്യക്ഷനാണ് മാർ ജോസഫ് പാംപ്ലാനി.
ഭാരതസഭയിലെ അറിയപ്പെടുന്ന ബൈബിൾ, ദൈവശാസ്ത്ര പണ്ഡിതരിൽ പ്രധാനിയാണ് മാർ ജോസഫ് പാംപ്ലാനി. ഇരിട്ടിക്കടുത്ത ചരൾ ഇടവകയിലെ പാംപ്ലാനി, പരേതനായ പി.ഡി. തോമസ്- മേരി ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായി 1969 ഡിസംബർ മൂന്നിനാണ് ജനിച്ചത്. 1997 ഡിസംബർ 30ന് തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽവെച്ച് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.1998ൽ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന ദൈവാലയത്തിൽ അസി. വികാരിയായാണ് ആദ്യ നിയമനം. അമേരിക്ക, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ദൈവാലയങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.