തിരുവനന്തപുരം: സംസ്ഥാനത്തിെൻറ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്തയെ നിയമിക്കും. ഇൗ മാസം 31ന് നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭ യോഗത്തിേൻറതായിരുന്നു തീരുമാനം. നിലവിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത.
1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. പി.കെ. മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്. ഹരിയാന സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.
ആഭ്യന്തര സെക്രട്ടറിയായി ടി.കെ. ജോസും ആസൂത്രണ ബോർഡ് സെക്രട്ടറിയായി വി. വേണുവും ചുമതലയേൽക്കും. റവന്യൂ സെക്രട്ടറിയായി ബി. ജയതിലകിനെയും നിയമിക്കും. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയെ കാർഷികോത്പാദന കമീഷനർ ആയി നിയമിച്ചു. നിലവിലെ ഉദ്യോഗസ്ഥൻ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ സാഹചര്യത്തിലാണ് ഇഷിത റോയിയുടെ നിയമനം.
വിവിധ ജില്ല കലക്ടർമാരെയും സ്ഥലം മാറ്റി. തിരുവനന്തപുരം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണന് മലപ്പുറേത്തക്കാണ് മാറ്റം. നവ്ജ്യോത് ഗോസയായിരിക്കും പുതിയ തിരുവനന്തപുരം ജില്ല കലക്ടർ. ആലപ്പുഴ ജില്ല കലക്ടർ എം. അജ്ഞനയെ കോട്ടയത്തേക്ക് മാറ്റി. കോട്ടയം കലക്ടർ സുധീർ ബാബു വിരമിക്കുന്ന സാഹചര്യത്തിലാണ് അജ്ഞനയുടെ നിയമനം. മുൻ ലേബർ കമീഷനർ എ. അലക്സാണ്ടർ പുതിയ ആലപ്പുഴ കലക്ടറായി സ്ഥാനമേൽക്കും.
െഎ.പി.എസ് തലത്തിലും മാറ്റമുണ്ടാകും. ട്രാൻസ്പോർട്ട് കമീഷനർ ആർ. ശ്രീലേഖ ഫയർഫോഴ്സ് മേധാവിയായി ചുമതലയേൽക്കും. എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിയാകും നിയമനം. എം.ആർ. അജിത് കുമാറിനെ ട്രാൻസ്പോർട്ട് കമീഷനറായും ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.