ക്രിസ്ത്യാനികളെ അപമാനിച്ച മന്ത്രി സജി ചെറിയാൻ മാപ്പുറയണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു

ക്രിസ്ത്യാനികളെ അപമാനിച്ച മന്ത്രി സജി ചെറിയാൻ മാപ്പുറയണമെന്ന് ബി.ജെ.പി; കോലം കത്തിച്ച് പ്രതിഷേധം

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ചു​വെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. ക്രിസ്ത്യൻ സഭകൾക്കും മതനേതൃത്വത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അജി ആർ. നായർ, വൈസ് പ്രസിഡന്റ് ടി.സി. സുരേന്ദ്രൻ, മനു കൃഷ്ണൻ, ട്രഷർ എസ്.വി പ്രസാദ്, സെൽ കോർഡിനേറ്റർ രോഹിത്ത് പി. കുമാർ, ഭാരവാഹികളായ കെ.കെ. വിനോദ് കുമാർ, ഗണപതി കെ. പണിക്കർ, മുരുകൻ പൂവക്കാട്ട്, ബെൻബോസ്, കെ.ആർ. അനന്തൻ, ശ്രീജേഷ്, ബിജു കുമാർ, സുമേഷ് എന്നിവർ നേതൃത്വം നൽകി.


Tags:    
News Summary - bjp against saji cherian's remarks on christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.