കോഴിക്കോട്: ഭരണനേട്ടം ഒന്നും കാണിക്കാനില്ലാത്തതിനാൽ സി.പി.എം ബി.ജെ.പിയുമായി ചേർന്ന് സംസ്ഥാനത്ത് കള്ളക്കളി കളിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ല സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂണ്ടിക്കാണിക്കാൻ ഒരു പ്രോജക്ടുപോലും ഇൗ ഭരണത്തിൽ ഇല്ല. ഒാഖിയും പ്രളയവും കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയാണ് സംസ്ഥാനത്തുണ്ടായത്. പ്രളയം മഹാദുരന്തമാക്കി മാറ്റിയത് ഇടതുപക്ഷ സർക്കാറാണ്. ആശ്രിതനിയമന വിവാദത്തിൽ സർക്കാറിന് മറുപടിയില്ല. അവസാനം എെൻറ കുട്ടിക്ക് നിയമനം നൽകി എന്നു പറയേണ്ടിവന്നു. കേരളത്തിൽ തങ്ങളും ബി.ജെ.പിയും മാത്രമേ ഉള്ളൂ എന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് ആവശ്യം സുരേന്ദ്രനെ ജയിലിൽ കിടത്തലാണ്. നേതാവായി ഉയരാനാണ് അദ്ദേഹത്തിെൻറ ശ്രമം. ഇതിന് സി.പി.എമ്മിെൻറ സഹായവുമുണ്ട്. കൈയൂക്കുെകാണ്ടാണ് എസ്.എഫ്.െഎ സീറ്റുപിടിക്കുന്നെതന്നും നാലു വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം കണ്ട് സി.പി.എം നെഗളിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.