കൊച്ചി: കെ.സി.ബി.സിയുടെ ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറും മറ്റു നേതാക്കളും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയെ നേരിൽ കണ്ട് ഖേദമറിയിക്കുകയായിരുന്നു.
ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ് നോബിൾ മാത്യുവിൻെറ സമൂഹ മാധ്യമത്തിലെ പോസ്റ്ററാണ് വിവാദമായത്. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിനെതിരെയായിരുന്നു പോസ്റ്റ്. ഇതിൽ കെ.സി.ബി.സിയുടെ ഔദ്യോഗിക മുദ്രയും ഉൾകൊള്ളിച്ചിരുന്നു.
ഇതോടെ എതിർപ്പുമായി കെ.സി.ബി.സി രംഗത്തുവരികയായിരുന്നു. ബി.ജെ.പിക്കെതിരെ കെ.സി.ബി.സി രൂക്ഷമായി പ്രതികരിച്ചു. ഇത്തരത്തിൽ പോസ്റ്റർ നിർമിച്ച് പ്രചരിപ്പിക്കുന്നതു പോലെയുള്ള പ്രവർത്തനങ്ങൾ ആർക്കും ഭൂഷണമല്ലെന്ന് കെ.സി.ബി.സി പറഞ്ഞിരുന്നു. ഇതോടെയാണ് നേതാക്കൾ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.