കോഴിക്കോട്: ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ബി.എം.എസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഹർത്താൽ പരീക്ഷകളെ ബാധിക്കില്ലെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും നേതാക്കൾ അറിയിച്ചു. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനു നേരെ വെള്ളിയാഴ്ച പുലർച്ച ബോംബേറ് നടന്നതിനെ തുടർന്ന് ഇന്നലെ സി.പി.എം ഹർത്താൽ ആചരിച്ചിരുന്നു.
സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് മൂവാറ്റുപുഴയിലും ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. പാലക്കുഴയിൽ ബി.ജെ.പി പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സി.പി.എമ്മിന്‍റെ കൊടിമരങ്ങൾ നശിപ്പിച്ചിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ ഇരുവിഭാഗം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.