ചങ്ങനാശേരി: െതരഞ്ഞെടുപ്പിനു വേണ്ടി ശബരിമലയെ ഉപകരണമാക്കി ചതിക്കുകയാണ് ബി.ജ.പി ചെയ്തതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എല്ലാ വിഭാഗത്തിലുംപെ ട്ട വിശ്വാസികൾ എതിരാവുന്നുവെന്ന് കണ്ടപ്പോൾ നിയമ നടപടികളിലൊന്നും ശ്രദ്ധിക്കാതെ പ ്രക്ഷോഭങ്ങളിലൂടെ യുവതി പ്രവേശനം തടയാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് എൻ.എസ്.എസ് ബജ റ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
അധികാരം കൈയിലിരുന്ന സംസ് ഥാന-കേന്ദ്ര സർക്കാറുകള് ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കാൻ ഒരു നിയമനടപടിയും സ്വീകരിക്കാൻ തയാ റായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതിമത രാഷ്ട്രീയ വ്യത്യാസം കൂടാതെ വിശ്വാസ സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതിെൻറ ഫലമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. നാമജപ ഘോഷയാത്രകൾ പരാജയപ്പെടുത്താൻ അധികാരവും ഖജനാവും എല്ലാ കുത്സിതമാർഗങ്ങളും സംസ്ഥാന സർക്കാർ സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാൻ കഴിഞ്ഞില്ല. യുവതി പ്രവേശനത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുകയുമാണ് യു.ഡി.എഫ് ചെയ്തത്.
മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തിന് ആധാരമെന്ന യു.ഡി.എഫ് വിലയിരുത്തൽ വിശ്വാസികളെ കളിയാക്കുന്നതിനു തുല്യമാണ്. കേരളത്തിൽ വിശ്വാസി വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായതെന്ന് സമ്മതിക്കാൻ യു.ഡി.എഫോ കെ.പി.സി.സി പ്രസിഡേൻറാ തയാറായില്ല. ഇനിയും തെരഞ്ഞെടുപ്പ് വരുമെന്ന് യു.ഡി.എഫ് നേതാക്കൾ മറക്കരുത്. ന്യൂനപക്ഷ ഏകീകരണം ചില കേന്ദ്രങ്ങളിേല ഉണ്ടാകൂ. എന്നാൽ, കേരളത്തിൽ പൊതുപ്രതിഭാസമുണ്ടായത് വിശ്വാസികൾ ഒരുമിച്ചതുകൊണ്ടാണ്. ഇതിൽ ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവുണ്ടാക്കുന്നത് ചിലരുടെ രാഷ്ട്രീയമാണ്.
യു.ഡി.എഫ് 20 സീറ്റിലും വിജയിക്കുമെന്നാണ് കരുതിയത്. പക്ഷേ, ആലപ്പുഴയിലെ തോൽവിക്ക് കാരണം യു.ഡി.എഫിലെ പ്രശ്നങ്ങളാണ്.
ആലപ്പുഴയിൽ യു.ഡി.എഫ് ആത്മഹത്യ ചെയ്തു. പ്രതിപക്ഷ നേതാവിെൻറ മണ്ഡലത്തിൽ എത്ര വോട്ട് ലഭിെച്ചന്ന് പരിശോധിച്ചാൽ അറിയാം.
നായർ സർവിസ് സൊസൈറ്റിക്ക് രാഷ്ട്രീയമില്ല, എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണുള്ളതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
എന്.എസ്.എസിന് 122.50 കോടിയുടെ ബജറ്റ്
ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റിക്ക് 122.50 കോടി വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ചു. മുൻവർഷം 105.93 കോടിയുടേതായിരുന്നു ബജറ്റ്. മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 30,000 അംഗങ്ങൾക്ക് സ്ഥിരവരുമാനം ലഭിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്.
എൻ.എസ്.എസ് ഹ്യൂമൻറിസോഴ്സ് സെൻററുകളുടെ ആഭിമുഖ്യത്തിൽ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പരിശീലനം ലഭിച്ച 50,000ത്തോളം ഹെൽത്ത് വളൻറിയർമാരെ സജ്ജമാക്കും. എൻ.എസ്.എസ് പത്മ കഫേയുടെ പുതിയ യൂനിറ്റ് കൊട്ടാരക്കരയിൽ ആഗസ്റ്റിൽ ആരംഭിക്കും.
ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ പ്രതിനിധികൾ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. എൻ.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. ചർച്ചക്ക് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മറുപടിയും നന്ദിയും പറഞ്ഞു.
നിലവിൽ കാലാവധി പൂർത്തിയാക്കിയ എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ പത്തനംതിട്ട, സംഗീത് കുമാർ തിരുവനന്തപുരം, പി. ബാലകൃഷ്ണപിള്ള കോട്ടയം, വി. രാഘവൻ തളിപ്പറമ്പ്, കെ.ആർ. ശിവൻകുട്ടി പന്തളം, സി.പി. ചന്ദ്രൻ നായർ മീനച്ചിൽ, മധുസൂദനൻപിള്ള ചിറയിൻകീഴ്, ഡി. അനിൽകുമാർ തിരുവല്ല എന്നിവരെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുതു. കുട്ടനാട് യൂനിയനിൽനിന്ന് കെ.പി. നാരായണപിള്ളയെ പുതുതായി ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.