തിരുവനന്തപുരം: കൊടകര കുഴൽപ്പണം, നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം ഉൾപ്പെടെ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവനയും വിമർശനവും നടത്തിയവർക്കെതിരെ ബി.ജെ.പിയിൽ നടപടി തുടങ്ങി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ആരംഭിച്ച നടപടികൾ മറ്റ് ജില്ലകളിലേക്കും വരുംദിവസങ്ങളിൽ വ്യാപിച്ചേക്കും. പോഷകസംഘടന നേതാക്കളെ ഉൾപ്പെടെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇൗ നടപടി.
യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗം ആര്. അരവിന്ദൻ, ജില്ല മുന്‍ വൈസ് പ്രസിഡൻറ് എം.എന്‍. ഗംഗാധരന്, കോതമംഗലം മണ്ഡലം മുന്‍ പ്രസിഡൻറ് പി.കെ. ബാബു ഉള്‍പ്പെടെ ആറ് പേർെക്കതിരെയാണ് ഇപ്പോൾ അച്ചടക്ക നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടെന്നന്നും പാര്‍ട്ടി നേതാക്കള്‍ക്കതിരെ പോസ്റ്റർ പതിച്ചതിനുമാണ് ഇവർെക്കതിരെ നടപടി. നടപടിക്കെതിരെ കോതമംഗലത്ത് പ്രതിഷേധമുയർന്നിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഉയർത്തിയ പ്രതിഷേധം ഇപ്പോഴും അടങ്ങിയിട്ടില്ല. ഉന്നത നേതാക്കളിൽ പലരും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ, ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് ശക്തിപകരുന്ന നിലയിലാണ് കൊടകര കുഴൽപണ വിവാദത്തിലുൾപ്പെടെ ഉയർന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും.
വിഷയത്തിൽ അന്വേഷണം നടത്തിയ കേരള പൊലീസ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കാതിരുന്നത് നേതൃത്വത്തിെൻറ കരുത്തുകൂട്ടി. നേരത്തെ പ്രതിഷേധിച്ച ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവർക്കുള്ള താക്കീത് കൂടിയായി മാറുകയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.