കണ്ണൂർ: സ്ത്രീപ്രവേശനത്തിന് എതിരെല്ലന്ന ശ്രീധരൻ പിള്ളയുടെ പ്രസ്താവനേയാടെ ശബരിമലയിലേത് രാഷ്ട്രീയ സമരമാണെന്ന് വ്യക്തമാക്കിയ ബി.ജെ.പി അതിൽനിന്ന് പിന്മാറണെമന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകൾക്ക് എതിരാണെങ്കിൽ തെരുവിൽ ആശയസംവാദത്തിന് തയാറാവണം. അതിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നു. വ്യക്തമായ മറുപടി നൽകാൻ തയാറാണ്. അതിനായി ഭക്തജനങ്ങളെ ബന്ദികളാക്കിയും പൊലീസിനെ ആക്രമിച്ചും സ്ത്രീകളെയും കുട്ടികെളയും കവചമാക്കി രക്ഷപ്പെടുന്ന സമരത്തിൽനിന്ന് പിന്മാറണം. സർക്കാറിെനതിരെയാണെങ്കിൽ സെക്രേട്ടറിയറ്റിനു മുന്നിലേക്ക് സമരം മാറ്റണെമന്നും കോടിയേരി ആവശ്യെപ്പട്ടു.
സ്ത്രീകളെ ശബരിമലയിലേക്ക് അയക്കാൻ ഒരു ശ്രമവും സി.പി.എം നടത്തിയിട്ടില്ല. സ്വമേധയാ വരുന്നവരെ തടയാൻ പാടില്ല. എന്നാൽ, ഇതിെൻറ മറവിൽ സംഘർഷമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുകയാണ് സംഘ്പരിവാർ. ഇതിന് യു.ഡി.എഫും കൂട്ടുപിടിക്കുകയാണ്. അതിെൻറ ഭാഗമായാണ് ചൊവ്വാഴ്ച യു.ഡി.എഫ് നേതാക്കൾ പമ്പയിലെത്തിയത്.
പൊലീസ് അനുമതി നൽകിയിട്ടും പമ്പവരെ പോയി തിരിച്ചുവരുകയാണ് അവർ ചെയ്തത്. എന്തുകൊണ്ട് മല കയറിയില്ല. ഭരണഘടനേയാ സുപ്രീംകോടതിയോ അല്ല, വിശ്വാസമാണ് പ്രധാനം എന്ന ബി.ജെ.പിയുടെ നിലപാടിനോട് മുസ്ലിം ലീഗ് യോജിക്കുന്നുണ്ടോ എന്ന് കോടിയേരി ചോദിച്ചു.
അങ്ങനെയെങ്കിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിയുന്ന ബി.ജെ.പിക്ക് മുസ്ലിം ലീഗ് പിന്തുണ നൽകുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.