കണ്ണൂർ: ‘ചുവപ്പ്, ജിഹാദി ഭീകരതക്കെതിരെ’ മുദ്രാവാക്യമുയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിലുള്ള ജനരക്ഷായാത്രക്ക് ചൊവ്വാഴ്ച തുടക്കമാകും. വെള്ളിയാഴ്ചവരെ കണ്ണൂർ ജില്ലയിൽ പദയാത്രയായാണ് മാർച്ച് നടക്കുക. രാവിലെ 10.30ന് ഉദ്ഘാടന സമ്മേളനത്തിനുശേഷം മൂന്നുമണിക്കാണ് പയ്യന്നൂരിൽനിന്ന് യാത്ര ആരംഭിക്കുക. ഒന്നാംദിനം പയ്യന്നൂരിൽനിന്നാരംഭിച്ച് പിലാത്തറയിൽ സമാപിക്കും. രണ്ടാംദിവസം കീച്ചേരിയിൽനിന്നാരംഭിച്ച് കണ്ണൂർ നഗരത്തിൽ സമാപിക്കും. ഒന്നാംദിവസം പയ്യന്നൂരിൽനിന്ന് പിലാത്തറവരെയുള്ള ഒമ്പതുകിലോമീറ്റർ ദൂരവും മൂന്നാംദിവസം മമ്പറത്തുനിന്ന് പിണറായിവരെയുള്ള പദയാത്രയിലും ദേശീയ അധ്യക്ഷൻ അമിത് ഷാ പെങ്കടുക്കും. വെള്ളിയാഴ്ച ജില്ലയിലെ അവസാന സ്വീകരണം കൂത്തുപറമ്പിൽ നടക്കും.
തുടർന്ന് ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടക്കും. മറ്റ് ജില്ലകളിൽ വാഹനങ്ങളിലും പദയാത്രയായുമാണ് ജനരക്ഷാ മാർച്ച് നടക്കുക. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ ജാഥ പര്യടനമില്ല. മറ്റ് എല്ലാ ജില്ലകളിലും ഒാേരാ ദിവസമാണ് ജാഥ പര്യടനം നടത്തുക. കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ മാർച്ച് കടന്നുപോകും. മാർച്ചിന് സുരക്ഷയൊരുക്കാൻ പൊലീസ് ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തുന്നുണ്ട്. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിൽ വാഹനഗതാഗതത്തിനും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.