പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മിന്നുംജയത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. പാലക്കാട് ജയിച്ചത് രാഹുൽ അല്ലെന്നും ഷാഫി പറമ്പിലും അദ്ദേഹത്തിന്‍റെ വർഗീയതയുമാണെന്നും പത്മജ കുറ്റപ്പെടുത്തി.
‘എവിടെയാണ് യു.ഡി.എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും. ബിജെപിയും സ്വയം ഒരു ആത്മ പരിശോധന നടത്തണം. അതുകൊണ്ട് ഒരു തെറ്റുമില്ല’ -പത്മജ ഫേസ്ബുക്കിൽ കുറിച്ചു.
വാശിയേറിയ പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തിൽ 18,715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് രാഹുൽ നിലനിർത്തിയത്. ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.
ഇവിടെ ജയിച്ചത് രാഹുൽ അല്ലാ. ഷാഫിയും ഷാഫിയുടെ വർഗീയതയും ആണ്. എവിടെയാണ് യു.ഡി.എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും. എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു .ബിജെപി യും സ്വയം ഒരു ആത്മ പരിശോധന നടത്തണം .അതു കൊണ്ട് ഒരു തെറ്റുമില്ല .എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല .മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു. എം എം ഹസ്സാനെ പോലുള്ളവരും അൻവർ സാദത്തിനെയും സിദ്ദിഖ്‌നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരിൽ ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു .ഞാൻ പറഞ്ഞതിൽ സിദ്ദിഖ് ഒഴിച്ചുള്ളവർ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വർഗീയത മാത്രം കളിക്കുന്ന ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.