കോഴ ആരോപണം: ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തും -പി.പി. മുകുന്ദൻ

കണ്ണൂർ: മെഡിക്കൽ കോഴ ആരോപണം ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്ന് മുതിർന്ന നേതാവ് പി.പി. മുകുന്ദൻ. അന്വേഷണ കമീഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കണം. ബി.ജെ.പിയെ പോലുള്ള കേഡർ പാർട്ടിക്ക് സംഭവിക്കാൻ പാടില്ലാത്തതാണ് റിപ്പോർട്ട് ചോർന്നത്. കേന്ദ്ര നേതൃത്വം ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - bjp leader pp mukundan react medical college scam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.