കോഴിക്കോട്: മലയാളത്തിന്‍െറ മഹാനായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെയും അസഹിഷ്ണുതയുടെ പടവാള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദിക്കാന്‍ എം.ടിക്ക് എന്ത് അവകാശമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. തുഞ്ചന്‍പറമ്പില്‍ പോയി നടത്തിയ കിളിമൊഴിക്കു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, എം.ടിക്കുനേരെ നടന്നത് സംഘടിത ഭീഷണിയാണെന്നും ആര്‍ക്കെതിരെയും എന്തും പറയാമെന്ന ബി.ജെ.പിയുടെ ഹുങ്കാണിതെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് തിരിച്ചടിച്ചു. ആര് എന്ത് സംസാരിക്കണമെന്ന് നിശ്ചയിക്കുന്നത് ബി.ജെ.പിയാണോയെന്നും അദ്ദേഹം ചോദിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കഴിഞ്ഞദിവസം നോട്ട് നിരോധനത്തിനെതിരെ എം.ടി സംസാരിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം തകിടംമറിച്ചെന്നും കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം നേരിടേണ്ടി വന്നത് വലിയ ആപത്താണെന്നുമാണ് എം.ടി പറഞ്ഞത്.‘നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളെ വിമര്‍ശിക്കാനുള്ള അറിവൊന്നും എം.ടിക്കില്ല്ള. സേതുവോ മോഹനവര്‍മയോ വിമര്‍ശിച്ചാല്‍ മാനിക്കാനാവും.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും, നാട്ടില്‍ മുത്തലാഖ് നടക്കുമ്പോഴുമൊക്കെ ഒരക്ഷരം മിണ്ടാത്തയാളണിദ്ദേഹം. ഇങ്ങനെയുള്ള എം.ടി തുഞ്ചന്‍പറമ്പില്‍ പോയി കിളിമൊഴി നടത്തിയതിന് പിന്നില്‍ താല്‍പര്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല’ -എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന് പിന്നിലെ യാഥാര്‍ഥ്യം ഒളിപ്പിച്ച് ആളുകളെ കബളിപ്പിക്കാനാണ് ധനമന്ത്രി തോമസ് ഐസക് പുസ്തകമെഴുതിയതെന്നും ഈ വിഷയത്തില്‍ ഐസക് സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.എന്നാല്‍, മോദിയുടെ കറന്‍സി നിരോധനത്തെ വിമര്‍ശിക്കാന്‍ വലിയ വിവരമൊന്നും വേണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ‘ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാന്‍ എഴുത്തുകാരന് കഴിയും. എതിര്‍പ്പിനെ നിശ്ശബ്ദമാക്കാന്‍ രാജ്യവ്യാപകമായി നടക്കുന്ന അജണ്ടയാണ് എം.ടിക്കെതിരെയും പ്രയോഗിച്ചത്. മോദിയുടെ ഹുങ്ക് മനസ്സിലാക്കാനാവും. കേരളത്തിലെ ബി.ജെ.പിയും അതിനുമാത്രം ആയിട്ടുണ്ടോ. എം.ടി പറഞ്ഞത് പ്രസക്തമായ കാര്യങ്ങളാണ്. ഇത്തരമൊരു പരിഷ്കാരവും നിസ്സംഗതയും തുഗ്ളക്കിനേ കഴിയൂ.
ഭ്രാന്തന്‍ നടപടിക്ക് ദേശസ്നേഹത്തിന്‍െറ വ്യാഖ്യാനം നല്‍കിയിട്ടും പിടിച്ചുനില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ല. എം.ടി മാത്രമല്ല കൂടുതല്‍ പേര്‍ ഈ വിഷയത്തില്‍ രംഗത്തുവരും. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ തെറിപറയുകയാണ് സംഘികളുടെ രീതി. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനായി സംഘത്തെ ഇവര്‍ നിയോഗിച്ചിട്ടുണ്ട്’- ഐസക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ പണിയും കഴിഞ്ഞിട്ടേ എഴുത്തും വായനയും പാടുള്ളൂവെന്ന വിചാരം കമ്യൂണിസ്റ്റുകള്‍ക്കില്ളെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക് എഴുതിയ ‘കള്ളപ്പണ വേട്ട മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്താണ് എം.ടി തുഞ്ചന്‍പറമ്പില്‍ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.