`കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം' വിമശനവുമായി സന്ദീപ് വാര്യർ

കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറിയെന്ന വിമശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഭക്ഷ്യവിഷ ബാധ തുടർച്ചയായ സാഹചര്യത്തിലാണ് ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ``പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് .

കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം . വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത , വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളം . നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനം , കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി , പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം , തകർന്ന കാർഷിക മേഖല , രൂക്ഷമായ വിലക്കയറ്റം .. പക്ഷെ ആസ്ഥാന കമ്മി വിദൂഷകർക്ക് ആകെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തത്''.

Tags:    
News Summary - BJP leader Sandeep Warrier's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.