അരൂർ (ആലപ്പുഴ): സ്വന്തം സ്ഥലം കല്ലുകെട്ടി സംരക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയോട് കായൽ കൈയേറ്റം ആരോപിച്ച് പണം ചോദിച്ച ബി.ജെ.പി പ്രാേദശിക നേതാവ് കുടുങ്ങി. അരൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അരൂർ മുക്കം കോളനിയിൽ പി.എച്ച്. ചന്ദ്രനെതിരെയാണ് ആരോപണം ഉയർന്നത്. പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടതോടെ വെട്ടിലായ ബി.ജെ.പി നേതൃത്വം ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കി.
അരൂർ വ്യവസായ കേന്ദ്രത്തോട് ചേർന്നുകിടക്കുന്ന 40 സെൻറ് സ്ഥലത്തിെൻറ ഒരു ഭാഗം കായലാണ്. സമീപെത്ത കമ്പനിയുടെ അതിരിനോട് ചേർന്ന് മതിൽ കെട്ടാൻ കൽക്കെട്ട് നിർമിച്ചുതുടങ്ങിയപ്പോൾത്തന്നെ ബി.ജെ.പി നേതാവ് തടസ്സവാദങ്ങളുമായി രംഗത്തെത്തിയെന്ന് സ്ഥലമുടമയായ വീട്ടമ്മ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് ചോദിച്ചത്. തർക്കിച്ചപ്പോൾ 10,000 രൂപ കുറക്കാമെന്നേറ്റു.നേതാവ് പണം ആവശ്യപ്പെടുന്നത് ചാനൽ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു.
ആദ്യ സംഭവമല്ല ഇതെന്നും മാലിന്യമെന്നും കൈയേറ്റമെന്നുമൊക്കെയുള്ള ഭീഷണിയുമായി ഇയാൾ നിരവധി തവണ എത്തിയിട്ടുണ്ടെന്നും പലേപ്പാഴും പണം കൊടുക്കേണ്ടിവന്നിട്ടുണ്ടെന്നും പ്രദേശത്തെ വ്യവസായികൾ ആരോപിച്ചു. ഇയാൾ വ്യവസായശാലകളിൽനിന്ന് മാസപ്പിരിവ് നടത്തുന്നയാളാണെന്ന് പലരും പരാതിപ്പെട്ടിട്ടുണ്ടെന്ന് എ.എം. ആരിഫ് എം.എൽ.എയും പറഞ്ഞു. ഇയാളെക്കുറിച്ച് നേതാക്കൾക്ക് നേരേത്ത മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് അനിൽ പോളാട്ട് പറഞ്ഞു. മാലിന്യം, കായൽ കൈയേറ്റം എന്നിവ വിഷയങ്ങളാക്കി വ്യവസായശാലകൾക്ക് മുന്നിൽ ബോർഡ് സ്ഥാപിക്കുകയാണ് നേതാവിെൻറ ആദ്യഘട്ടം. പിന്നീട് കമ്പനിപ്പടിക്കൽ നിരന്തര സമരമെന്ന ഭീഷണി. വഴങ്ങുന്നവരുമായി തുക ഉറപ്പിക്കുകയാണ് പതിവ്. ഇക്കാര്യം ജില്ല-മണ്ഡലം നേതാക്കളെ പലപ്പോഴും അറിയിച്ചിരുന്നെന്നും നടപടി ഉണ്ടായില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.
ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ല പ്രസിഡൻറ് കെ. സോമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രവർത്തകെൻറ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് മനസ്സിലായതോടെയാണ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് നടപടി എടുത്തതെന്നും സോമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.