കൊല്ലം: സ്വീകരണത്തിനിടെ ബി.ജെ.പി കൊല്ലം സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിൽ പരിക്കേറ്റ സംഭവത്തിൽ വൻ ട്വിസ്റ്റ്. സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ച് നൽകിയ പരാതി പൊലീസ് അന്വേഷിച്ചപ്പോൾ ‘കുടുങ്ങി’യത് ബി.ജെ.പി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സനൽ പുത്തൻവിള. ഇയാളുടെ കൈയിലുണ്ടായിരുന്ന താക്കോൽ ആണ് കൃഷ്ണകുമാറിന്റെ കണ്ണിൽകൊണ്ടത്.
കുണ്ടറ മുളവന ചന്തമുക്കിലെ പ്രചരണത്തിനിടെ ശനിയാഴ്ച ആണ് കൃഷ്ണകുമാറിന്റെ കണ്ണിൽ പരിക്കേറ്റത്. കുണ്ടറ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണമാണ് ബി.ജെ.പി നേതാവിലേക്ക് എത്തിയത്. സനലിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.