കുറ്റ്യാടിയിൽ സ്കൂളിൽ രാത്രി ബി.ജെ.പി പ്രവർത്തകരുടെ പൂജ; സി.പി.എം പ്രവർത്തകരെത്തി തടഞ്ഞു

കോഴിക്കോട്: കുറ്റ്യാടി കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂർ എൽ.പി സ്‌കൂളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ. സ്‌കൂൾ മാനേജരുടെ മകന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവർത്തകർ രാത്രി പൂജ നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

സ്‌കൂളിന് സമീപം രാത്രിയിൽ വാഹനങ്ങൾ കണ്ട് നാട്ടുകാർ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം അറിഞ്ഞത്. ക്ലാസ് മുറിയിലും ഓഫിസ് മുറിയിലുമായായിരുന്നു പൂജ. തുടർന്ന് സി.പി.എം-ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെത്തി പൂജ തടഞ്ഞു. ഇതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി.

പിന്നീട്, പൊലീസ് എത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. എയ്ഡഡ് സ്‌കൂൾ മാനേജർ ബി.ജെ.പി അനുഭാവിയാണ്. സ്‌കൂളിന്‍റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്‍റ് പൂജ നടത്തിയതെന്നാണ് വിവരം. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായിട്ടായിരുന്നു പൂജ.

സ്‌കൂളിലേക്ക് ഇന്ന് ഡി.വൈ.എഫ്‌.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. സൈജു ഉദ്ഘാടനം ചെയ്യും

Tags:    
News Summary - bjp performs puja in kuttiady vidumannur school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.