'ദൈവമേ ഇനി ഞാനാണോ ആ പോൾ ബാർബർ'; ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനെ 'ട്രോളി' സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം നടത്തിയത് അടുത്തിടെ പാർട്ടി വിട്ടവരുടെ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവനക്ക് പരിഹാസ മറുപടിയുമായി സന്ദീപ് വാര്യർ.

'ദൈവമേ ഇനി ഞാനാണോ ആ പോൾ ബാർബർ' എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്.  

നല്ലേപ്പള്ളി ഗവ.യു.പി സ്കൂളിലുണ്ടായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമാണ് കെ.സുരേന്ദ്രൻ പറഞ്ഞത്. ബി.ജെ.പിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിന് പിന്നിൽ. അടുത്തിടെ ബി.ജെ.പി വിട്ടുപോയവർ ഇതിന് പിന്നുലണ്ടോയെന്ന് സംശയിക്കുന്നു. ഇത് പരിശോധിക്കണം. ബി.ജെ.പിക്ക് ബന്ധമുള്ള ആരെങ്കിലും ഇതിന് പിന്നിലുണ്ടെങ്കിൽ അവർ പിന്നെ പാർട്ടിയിൽ കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സന്ദീപ് വാര്യർ പരിഹാസ പോസ്റ്റിട്ടത്.  

Full View

പാലക്കാട് നല്ലേപ്പള്ളി ഗവ.യു.പി സ്കൂളിൽ അതിക്രമിച്ച് കയറി ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ മൂന്ന് വി.എച്ച്.പി നേതാക്കളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കും​ത​റ കെ. ​അ​നി​ൽ​കു​മാ​ർ (52), മാ​നാം​കു​റ്റി ക​റു​ത്തേ​ട​ത്ത്ക​ളം സു​ശാ​സ​ന​ൻ (52), തെ​ക്കു​മു​റി വേ​ലാ​യു​ധ​ൻ (58) എ​ന്നി​വ​രെ​യാ​ണ് ചി​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സ്. പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സ്കൂ​ളി​ൽ അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രതികളെത്തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തിയത്. ക്രിസ്മസ് വ​സ്ത്ര​ങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോ​ദ്യം ചെ​യ്തു. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തിയല്ലാതെ മ​റ്റൊ​രാ​ഘോ​ഷ​വും വേ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

Tags:    
News Summary - BJP president K. Surendran was trolled by Sandeep Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.