വേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലെത്തിയ സമയത്തായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ ജനരക്ഷയാത്ര വേങ്ങരയിലെത്തിയത്. ദേശീയ നേതാക്കളെ ഉപയോഗിച്ച് കാടിളക്കിയ പ്രചാരണമായിരുന്നു വേങ്ങരയിൽ ബി.ജെ.പി നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മൂന്നാം സ്ഥാനം പോലും നേടാനാവാതെ ബി.ജെ.പി നാണംകെട്ടു.
ഇരുമുന്നണികളും എസ്.ഡി.പി.െഎയും ഒരു പോലെ പറഞ്ഞത് കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധ നയങ്ങളും ഫാസിസ്റ്റ് നടപടികളുമായിരുന്നു. ഇൗ പ്രചാരണത്തിന് വേങ്ങരയിലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
വിജയം ഒരു ഉട്യോപ്യൻ സ്വപ്നമായിരുന്നെങ്കിലും കുമ്മനവും കൂട്ടരും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സർവ പ്രതീക്ഷകളെയും കാറ്റിൽ പറത്തുന്നതായിരുന്നു വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ അധികാരത്തിലെത്താമെന്ന് സ്വപ്നം കാണുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് ദു:സ്വപ്നമായി മാറും വേങ്ങര തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.