തൃപ്പൂണിത്തുറ: ബി.ജെ.പി മുനിസിപ്പൽ കൗൺസിലറും പാർലമെൻററി പാർട്ടി ലീഡറുമായ വി.ആർ. വിജയകുമാറിനെ ആർ.എസ്.എസ് പ്രവർ ത്തകർ കൈയേറ്റം ചെയ്തെന്ന പരാതിയിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആഗസ്റ്റ് 15ന് രാത്രി 10 നായിരുന്നു സംഭവം. ആർ.എസ്.എസ് പ്രവർത്തകരായ പള്ളിപ്പുറത്ത് ഹരി, മേക്കര റോഡ് വാലുമ്മേൽ വിപിൻ എന്നിവർ വിജയകുമാറിനെ കൈയേറ്റം ചെയ്തെന്ന ഭാര്യ ഷീല വിജയകുമാറിെൻറ പരാതിയിലും തൃപ്പൂണിത്തുറ നഗരസഭ കൗൺസിൽ പ്രമേയത്തിെൻറ അടിസ്ഥാനത്തിലുമാണ് നടപടി.
ബി.ജെ.പി മണ്ഡലം ഓഫിസിൽ നഗരസഭയിലെ 12 ബി.ജെ.പി കൗൺസിലർമാരും പങ്കെടുത്ത യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ. പത്മകുമാർ, ജില്ല സെക്രട്ടറി എം.എൻ. മധു, മണ്ഡലം പ്രസിഡൻറ് യു. മധുസൂദനൻ എന്നിവർ വി.ആർ. വിജയകുമാറിനോട് പരാതി പിൻവലിക്കാനും വിശദീകരണം നൽകാനും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. പരാതിയിൽ ഉറച്ചുനിൽക്കുെന്നന്നും തന്നെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവർത്തിക്കുകയാണുണ്ടായത്. അതോടെ ഈ മാസം 30ന് മുമ്പ് വി.ആർ. വിജയകുമാറിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. പത്മകുമാർ യോഗത്തിൽ അറിയിച്ചു.
വിജയകുമാർ സംഘടനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിലനിന്നിരുന്ന പ്രശ്നങ്ങളും രക്ഷാബന്ധൻദിനത്തിലെ പരിപാടിയുമായി ബന്ധപ്പെട്ടുമാണ് കൈയേറ്റമുണ്ടായതെന്ന് ബി.ജെ.പി പ്രവർത്തകരും പറയുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരുകയാണെന്ന് തൃപ്പൂണിത്തുറ സി.ഐ പി. രാജ്കുമാർ, എസ്.ഐ കെ.ആർ. ബിജു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.