തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ദേശീയ അധ്യക്ഷൻ അമിത് ഷാ പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പട്ടം മുതൽ കിഴക്കേകോട്ട വരെ പദയാത്രയിലും അമിത് ഷാ പങ്കാളിയാകും. അരലക്ഷത്തോളം പ്രവർത്തകർ സമാപന പദയാത്രയിൽ അണിചേരുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
‘ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ’ മുദ്രാവാക്യം ഉയർത്തി ജനരക്ഷായാത്ര ഒക്ടോബർ മൂന്നിന് പയ്യന്നൂരിൽനിന്നാണ് ആരംഭിച്ചത്. അമിത് ഷാ തന്നെയാണ് യാത്രക്ക് തുടക്കംകുറിച്ചത്. യു.പി മുഖ്യമന്ത്രി യോഗി അദിഥ്യനാഥ് അടക്കം അനവധി നേതാക്കൾ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനെത്തത്തിയിരുന്നു. 15 ദിവസങ്ങൾ പിന്നിട്ടാണ് യാത്ര തലസ്ഥാനത്ത് സമാപിക്കുന്നത്.
സമാപനത്തോടനുബന്ധിച്ച് തലസ്ഥാനനഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.