മന്ത്രി ആന്‍റണി രാജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു

മന്ത്രി ആന്‍റണി രാജുവിന് നേരെ കരിങ്കൊടി; പ്രതിഷേധം വൈപ്പിനിൽ നിന്ന് സ്വകാര്യബസ് അനുവദിക്കാത്തതിൽ

കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ കരിങ്കൊടി. എറണാകുളം വൈപ്പിനിലെ പരിപാടിക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. വൈപ്പിൻ മേഖലയിൽ നിന്ന് സ്വകാര്യ ബസുകൾക്ക് എറണാകുളം നഗരത്തിലേക്ക് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

വൈപ്പിനിൽ നിന്ന് നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി. എന്നാൽ, വൈപ്പിൻ മേഖലയിൽ കൂടുതൽ സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നടപടി പ്രഹസനമാണ്. ഇതുകൊണ്ട് ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ ടിറ്റോ ആന്‍റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags:    
News Summary - Black flag against minister Antony Raju in Ernakulam Vypin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.