കിളിമാനൂർ: സർക്കാർ കോളജ് പ്രിൻസിപ്പൽമാരുടെ പട്ടികയിൽ അയോഗ്യരെ തിരുകിക്കയറ്റി പി.എസ്.സിയുടെ അടക്കം വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ കരിങ്കൊടി പ്രതിഷേധം. കിളിമാനൂർ മുക്ക്റോഡ് കവലയിലെ സിഗ്നലിന് സമീപം സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ നാലംഗ കെ.എസ്.യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്.
കരിങ്കൊടിയുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് അടുത്തെത്തി. വാഹനത്തിന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും ടൗണിൽ പൊലീസ് കാവൽ ഉണ്ടായിരുന്നില്ല.
ജില്ലയിൽ ഉച്ചക്കഴിഞ്ഞ് മൂന്ന് പരിപാടികളാണ് മന്ത്രിക്കുണ്ടായിരുന്നത്. ആറ്റിങ്ങലിലെയും നഗരൂർ ശ്രീശങ്കര കോളജിലെയും ഉദ്ഘാടനങ്ങൾ കഴിഞ്ഞ് കല്ലറയിൽ ഉദ്ഘാടന ചടങ്ങിലേക്ക് പോ കവേയായിരുന്നു പ്രതിഷേധം.
കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, ആദർശ് എസ്, മാനസ് എം, റ്റി. ദീപുരാജ് തുടങ്ങിയവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.