തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്.
ജയരാജന് പരമാവധി 35 ലക്ഷംരൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡ് ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഖാദി ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.
ശാരീരിക അവസ്ഥയും സുരക്ഷാ ആവശ്യകതയും പരിഗണിച്ച് സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് കണ്ണൂർ തോട്ടടയിലെ ഷോറൂമിൽനിന്ന് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കാർ വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു.
കാറുകൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതിനു പിന്നാലെയാണ് നാലു മന്ത്രിമാർക്കും ചീഫ് വിപ്പിനും പി. ജയരാജനും ജഡ്ജിമാർക്കുമെല്ലാം കാർ വാങ്ങാൻ തീരുമാനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.