കള്ളപ്പണം: ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്

കൊല്ലം: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന സഹകരണ ബാങ്കുകള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആരോപണവിധേയമായ ബാങ്കുകളുടെ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. 

പന്മന, ചാത്തന്നൂർ ബാങ്ക് ശാഖകളിലാണ് കൂടുതൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുള്ളത്. നോട്ട് അസാധുവാക്കൽ സമയത്ത് ആർ.ബി.ഐ ഏർപ്പെടുത്തിയ പരിധികൾ ലംഘിച്ച് കോടികൾ നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ബാങ്കുകൾ ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകളിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

Tags:    
News Summary - black money case charge case against six cooperative banks kerala news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.