'നോട്ട് അസാധുവാക്കലിന് പിന്നിൽ കരിമ്പട്ടികയിലുള്ള കമ്പനിയുടെ താൽപര്യവും'

കൊച്ചി: നോട്ട് അസാധുവാക്കലിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുടെ താൽപര്യവുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് സംബന്ധിച്ച രേഖകൾ ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

പാർലമെന്‍റിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ശിപാർശപ്രകാരം 2012ൽ ബ്രിട്ടിഷ് കമ്പനിയായ ഡെ ല റു (De La Rue) വിനെ കരിമ്പട്ടികയിൽ പെടുത്തി. ഇതേതുടർന്ന് 2013 മുതൽ 2015വരെ കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2016 ഏപ്രിലിൽ ഡെ ല റുവിന്‍റെ പ്രവർത്തനം ഇന്ത്യയിൽ വ്യാപകമാവുകയും പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സഹകാരികളാക്കുകയും ചെയ്തു. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിന് തയാറാക്കിയ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഒന്നാമത്തെ പേര് ഈ കമ്പനിയുടേതാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

നോട്ട് പിൻവലിച്ച് 50 ദിവസം കഴിഞ്ഞിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് തീരാത്ത സാഹചര്യത്തിൽ തെറ്റ് തിരുത്താനുള്ള ജനാധിപത്യമര്യാദ മോദി കാണിക്കണം. പ്രധാനമന്ത്രി പറയുന്നതു പോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - blacklist company de la rue oommenchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.