ബ്ലാക്മെയിലിങ് കേസ്: ജാമ്യം ലഭിച്ചവർ വീണ്ടും അറസ്​റ്റിൽ

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ബ്ലാ​ക്മെ​യി​ലി​ങ് കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച പ്ര​തി​ക​ൾ വീ​ണ്ടും അ​റ​സ്​​റ്റി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി ഹാ​രി​സ്, വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍, ക​യ്​​പ​മം​ഗ​ലം സ്വ​ദേ​ശി ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ന്ന​ത​ട​ക്കം ര​ണ്ട് കേ​സി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​തോ​ടെ ഇ​വ​ർ​ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. കേ​സി​ല്‍ ഉ​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കും. ഇ​തി​നി​ടെ, വി​വാ​ഹാ​ലോ​ച​ന എ​ന്ന പേ​രി​ൽ ഷം​ന കാ​സി​മി​നോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ച സ്ത്രീ​യെ തി​രി​ച്ച​റി​യാ​ൻ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. വ​ര​​െൻറ മാ​താ​വ് എ​ന്ന വ്യാ​ജേ​ന ഒ​രു​സ്ത്രീ ത​ന്നോ​ട് സം​സാ​രി​ച്ചി​രു​ന്നെ​ന്ന് ന​ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - blackmailing case kerala actress -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.